top of page

സംഗീതം മാനവ ഹൃദയങ്ങളിലേക്ക് അമൃതം പെയ്തൊഴുക്കുന്ന വർഷമാണ്. അനന്തമായ സംഗീതത്തിന്റെ ആഴങ്ങളിൽ ആത്മ നിർവൃതിയുടെ മുത്തുകൾ തേടിയെടുത്ത മഹാന്മാരായ കലാകാരന്മാരുടെ നാടാണ് ഭാരതം. ഒരു മുളംതണ്ടിൽ പ്രപഞ്ചത്തെ പാടിയുണർത്തിയ കണ്ണനും, ഡമരുവിലുണരുന്ന താളത്തിൽ പാടി ആടിയ മഹാദേവനും എല്ലാം നമ്മുടെ സംസ്‌കൃതിയുടെ കലാ വൈഭവത്തിന്റെ പ്രതീകങ്ങൾ ആണ്.
കണ്ണനെ പാടിയുണർത്തിയ മീരയും, പാട്ടിലൂടെ നന്ദിയെ നീക്കിയിരുത്തിയ നന്ദനാരും എല്ലാം ഈ പൈതൃകത്തിൽ ഉപാസനാ സംഗീതത്തിന്റെ മഹത്വം വിളിച്ചറിയിച്ചവർ ആണ്.......
ആ വഴിയിൽ ഞങ്ങൾ കുറച്ചു കൊച്ചു കലോപാസകരുടെ ആരാധന ആണ് നാദവർഷിണി .........


bottom of page